Friday, December 23, 2016

ജലം അമുല്യമാണ് ......

വിചാരിക്കാതെ ഒരു അതിരപ്പള്ളി യാത്ര
പക്ഷെ അവിടത്തെ കാഴ്ച്ച മനസ്സിനെ വല്ലാതെ
അലട്ടുന്നു
അതിരപ്പള്ളിയിൽ ജല ക്ഷാമം രൂക്ഷം എപ്പോഴും
നിറഞ്ഞു ഒഴുകിയിരുന്ന അരുവികൾ വറ്റി
വരളാൻ തുടങ്ങിയിരിക്കുന്നു......
വാഴച്ചാലിൽ കുറച്ചു വെള്ളം മുകളിൽ നിന്നു
ഒഴുകി എത്തുന്നു എന്നാലും പഴയൊരു ശക്തി
വാട്ടർ ഫാൾസിനു  കാണാൻ കഴിഞ്ഞില്ല
എന്തായാലും വരുന്നത് കടുത്ത വേനൽ ആണ്
എന്നു കരുതേണ്ടിവരും വിശ്വസിക്കാൻ വിഷമം
ആണെങ്കിൽ പോലും
കുടിവെള്ള ക്ഷാമം വരുമോ എന്നൊരു ഭയം എന്നെ വല്ലാതെ അലട്ടുന്നു.......

ജലം അമുല്യമാണ് അത് പാഴാക്കരുത്......


Saturday, December 10, 2016

VIRU THE GREAT

ഇത് ഷെയർ ചെയ്യാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല
വീരു ബാറ്റുകൊണ്ടു പലവട്ടം നമ്മെ. അമ്പരിപ്പിച്ചിട്ടുണ്ട് 
പക്ഷെ ഇത് 'അതുക്കും മേലെ'
വീരു യു ആർ ഗ്രേറ്റ്!
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും , ഐ പിഎല്ലിൽ കിങ്ങ്സ് 11 പഞ്ചാബിന്റെതാരവുമായ ഗ്ലെൻ മാക്സ്വെല്ലിന്റെ ആത്മകഥയിൽനിന്ന്....ഇന്ത്യയിൽ ഐ പി എലിന്റെ ഭാഗമായിഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിനോട് ചേർന്ന്തന്നെയായിരുന്നുടീമിന്റെപരിശീലന ഗ്രൌണ്ടും. എല്ലാദിവസവുംപരിശീലന സമയത്ത് ഗ്രൌണ്ടിനു പുറത്തുള്ളറോഡിലൂടെ ഒരു സ്ത്രീ ചപ്പുചവറുകൾനിറച്ച ഒരു ഉന്തുവണ്ടിയുംതള്ളിക്കൊണ്ട് പോകുന്നത്കാണാമായിരുന്നു,, ചപ്പുചവറുകൾ എവിടെയോകൊണ്ടുപോയി നിക്ഷേപിക്കുന്നജോലിആണ് ആസ്ത്രീ ചെയ്യുന്നത്, പലതവണ അവർ അങ്ങോട്ടും ഇങ്ങോട്ടുംവണ്ടിയുമായി ആയാസപ്പെട്ട് നടക്കുന്നത്കാണാമായിരുന്നു,ആ സ്ത്രീയുടെശരീരത്തിൽ കെട്ടിയിരുന്നനീളമുള്ള തുണിയിൽ അവർ തന്റെമകളെ ബന്ധിപ്പിച്ചിരിക്കുകയാണ്,കൊച്ചുകുട്ടി ആയതിനാൽഓടിപ്പോകാതിരിക്കാൻ വേണ്ടി ആയിരിക്കണംഅങ്ങനെ കെട്ടിയിരിക്കുന്നത്, ഒരുഅടിവസ്ത്രം മാത്രമാണ് കുട്ടിയുടെവേഷം, സ്ത്രീ വണ്ടിയും വലിച്ചുനടക്കുന്നതിനോപ്പം കുട്ടിയും തളർന്നമട്ടിൽ നടക്കുകയാണ്. ടീംഅംഗങ്ങളിൽ മിക്കവരുംതന്നെഈ കാഴ്ച കണ്ടു വിഷമിച്ചിട്ടുണ്ട്. ഇത്തരംകാഴ്ചകൾ ഇന്ത്യയിലെയാത്രകൾക്കിടയിൽനിത്യേനകാണുന്നതിനാലും,കർശന നിയന്ത്രണങ്ങൾഉണ്ടായിരുന്നതിനാലും ആയിരിക്കാം-കളിക്കാർ ആരുംതന്നെപിന്നീടതിലേക്ക്ശ്രദ്ധിച്ചില്ല.അടുത്തദിവസം കൊൽക്കത്തയുമായിട്ടുള്ള മത്സരത്തിനു പോകാൻ വേണ്ടി ടീംറെഡിയായി ലഗേജ് ചെക്കിങ്ങിനായികാത്തിരിക്കുമ്പോൾ കണക്കിൽ പെടാത്തഒരു ബാഗ് മിച്ചംവന്നു, കളിക്കാരുടെപേർസണൽ കിറ്റുകളുടെ കൂടെവന്നതിനാൽ കളിക്കാരിൽ ആരെങ്കിലുംഅഡീഷനൽ ഷോപ്പിംഗ്നടത്തിയതാകാം എന്നുകരുതിസാധാരണരീതിയിൽത്തന്നെ ആബാഗും ചെക്കിങ്ങിനു വിധേയമാക്കിപുറത്തെത്തിച്ചു, പക്ഷെ പുറത്ത്എത്തിയപ്പോൾ ഒരു ഹോട്ടൽ ജീവനക്കാരൻആ ബാഗും എടുത്ത് എങ്ങോട്ടോപോവുകയാണുണ്ടായത്. പിന്നീട് ടീംബസ് ഗേറ്റ് കടന്നു പുറത്തെത്തിയപ്പോൾആ സ്ത്രീയും കുട്ടിയും നടന്നുനീങ്ങുന്നതുകണ്ടു , ആസ്ത്രീയുടെ കയ്യിൽ മുൻപ് പറഞ്ഞആ ബാഗും ഉണ്ടായിരുന്നു. മത്സരശേഷംടീമംഗങ്ങൾ തമ്മിൽ ആ ബാഗ്ആരുടെതായിരുന്നുഎന്ന ചോദ്യംഉണ്ടായി, പക്ഷെ 'തങ്ങളുടെതല്ല'എന്ന മറുപടിയാണ് എല്ലാവരിൽനിന്നും കിട്ടിയത്, ആരുടെതായിരുന്നുആ ബാഗ്എന്നും, എങ്ങനെയാണ് അത് ആസ്ത്രീയുടെയുംകുട്ടിയുടെയും കയ്യിൽഎത്തിയതെന്നുമുഉള്ള ചോദ്യം രണ്ടുമൂന്നു ദിവസത്തേക്ക് ഒരു ദുരൂഹതയായിഅവശേഷിച്ചു.പിന്നീട് ഞങ്ങൾ ഹോം മാച്ചിനായി പഴയഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ ഞാനുംഅക്ഷർ പട്ടേലും കൂടി അന്നത്തെ ആഹോട്ടൽ ജീവനക്കാരനെ കണ്ട്, ആബാഗിൽ എന്തായിരുന്നുവെന്നും,അതിലെ സ്ലിപ് നെയിംആരുടെതായിരുന്നുവെന്നും ചോദിച്ചു ,ബാഗിൽ പത്തു ജോഡി ഉടുപ്പുകളും, ഒരു ബാഗും,കുറെ കളർ പെൻസിലുകളും,ബുക്കുകളും, ഒരു കേക്കും ആയിരുന്നുഎന്ന് അയാൾ പറഞ്ഞു, പക്ഷെബാഗിലെ സ്ലിപ് നെയിം പറയാൻതയ്യാറായില്ല, ഞങ്ങൾ കുറെനിർബന്ധിച്ചപ്പോൾ അയാൾ പറഞ്ഞുബാഗിന്റെ ഉടമസ്ഥന്റെ പേര്. ഇപ്പോൾഎന്റെ ആത്മകഥയിലൂടെഅഭിമാനപുരസരം ഞാൻ പറയട്ടെ ആമഹത് വ്യക്തിയുടെ പേര് - മറ്റാരുമല്ല ,എന്റെയും നിങ്ങളുടെയുംസ്വന്തം വീരേന്ദർ സെവാഗ്.പിന്നീട് ഒരിക്കൽ ഞാൻസെവാഗിന്റെ ഡൽഹിയിലെവീട് സന്ദർശിച്ചപ്പോൾവീരുവിന്റെ മുറിയിൽ വീരുവുംആ കുട്ടിയും ചേർന്നുള്ള ഒരു സെൽഫിഫോട്ടോയും കണ്ടു , ഇതൊക്കെഎപ്പോൾ സംഭവിച്ചുവെന്നും ,വീരു എപ്പോഴാണ് ആ സ്ത്രീയോടുസംസാരിച്ചതെന്നും, ഹോട്ടൽബോയിയുടെ സഹായത്തോടെ ആകുട്ടിക്കുള്ള സഹായംഏർപ്പെടുത്തിയതും എന്നൊന്നും അറിയില്ല,വീരു അങ്ങനെയാണ്, സ്നേഹിക്കാൻമാത്രമറിയാവുന്നഒരു മനുഷ്യൻ ആണ്അദ്ദേഹം, ഞാൻ ലോകത്തിൽ കണ്ടിട്ടുള്ളഏറ്റവും നല്ല മനുഷ്യരിൽ പത്തു പേരിൽഒരാൾ വീരേന്ദർ സെവാഗ്ആയിരിക്കും. ഇത് ഈ സംഭവത്തെഉദ്ദരിച്ച് മാത്രം പറയുന്നതല്ല, അത്രമേൽവലിയമനസുള്ള വ്യക്തിയാണ് അദ്ദേഹം.സച്ചിനോളംതന്നെആദരിക്കപ്പെടേണ്ട വ്യക്തിയാണ്സെവാഗ്, ഇന്ത്യൻ ടീംഅംഗങ്ങളിൽ പലരുംഅദ്ദേഹത്തിൻറെ മഹത്വംമനസിലാക്കാതെ പോകുന്നതായി എനിക്ക്തോന്നിയിട്ടുണ്ട്."ഇത്തരം കാഴ്ചകൾ ഇന്ത്യയിലെയാത്രകൾക്കിടയിൽനിത്യേന കാണുന്നതാണ് "എന്ന മാക്സ് വെല്ലിന്റെ വാക്കുകൾഇന്ത്യയിലെ രാഷ്ട്രീയഭരണകൂടത്തിനു നേരെയുള്ള ശക്തമായ ഒരുഅടിയാണെന്നുള്ളത് വ്യക്തമാണ്. 'Virendersehwag one of my best buddy ever' എന്ന്പറഞ്ഞാണ് മാക്സ്വെൽ ഈ പേജഅവസാനിപ്പിക്കുന്നത്. VIRU THE GREAT


Thursday, November 10, 2016

ഔട്ട് ഓഫ് ബോക്സ്

നല്ലതു ആരു ചെയ്താലും അതിനെ സ്വീകരിക്കുക അതിനെ പിന്തുണക്കുകമോദിജി ഔട്ട് ഓഫ് ബോക്സ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് പ്രവർത്തിയാണ് രണ്ടു ദിവസമായി ഇന്ത്യ ചർച്ച ചെയ്‌യുന്നതുഅതെ 500/- 1000/- രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള ആ തീരുമാനം !രാജ്യത്തത്തെ കള്ളപ്പണം പുറത്തു കൊണ്ടുവരിക എന്നത് രാജ്യ താല്പര്യമാണ്. വരവിൽ കവിഞ്ഞു അഴിമതിമൂലവും കൈക്കൂലിയായും ചേർത്തിട്ടുള്ള പണം,ശത്രു രാജ്യം വഴി എത്തുന്ന കള്ളപ്പണം ഇത് തടയുക എന്നതാണ് 500/- 1000/- രൂപ നോട്ടുകളുടെ ആസാധുവാക്കൽ കൊണ്ട് മോദിജി ഉദ്ദേശിച്ചത്.ചാക്കിലും സെയിഫിലും കൂട്ടി വച്ചിരിക്കുന്ന കണക്കിൽ പെടാത്ത നോട്ടുകൾ ഇനി കടലാസ്സിനു സമംഇനി ഇത് ബാങ്ക് അക്കൗണ്ടിൽ ഇട്ടാൽ "സോഴ്സ്" വെളിപ്പെടുത്തണം അപ്പോൾ പിഴയും ശിക്ഷയും ഉറപ്പാണ് ഇനി ഇത് ഉപയോഗിച്ച് ആഡംബര വസ്തുക്കൾ വാങ്ങാൻ കഴിയില്ല ആരും 500/- 1000/- രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ല ഇനി ഏതെങ്കിലും പാവങ്ങളെ പറ്റിച്ചു സ്വത്തു വാങ്ങൽ തടയുന്നതിന് വേണ്ടിയാണ് അർദ്ധരാത്രി തന്നെ ഇത് നടപ്പാക്കിയത്.സാധാരണ ജനങ്ങൾക്ക് അവരുടെ ബാങ്ക് വഴിയോ പോസ്റ്റാപ്പീസ് വഴിയോ 500/- 1000/- രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാം ഇനി 500/- 1000/- രൂപയുടെ നോട്ടുകൾ ബാങ്ക് വഴി അല്ലാതെ ആരും സ്വീകരിക്കില്ല അതുകൊണ്ടുതന്നെ വ്യാജന്മാർ കടലാസു മാത്രമാകും കണക്കിൽപ്പെടാത്ത പണം വെളുപ്പിക്കണമെങ്കിലും ബാങ്കിൽ എത്തണം അപ്പോൾ എങ്ങനെ കിട്ടി എന്നതിന്റെ കണക്കു പറയേണ്ടിവരും .ഇതാണ് മോദിജി ഈ 'പിൻവലിക്കൽ' വഴി ഉദ്ദേശിച്ചത്.രാജ്യ താല്പര്യം കണക്കിലെടുത്തു പ്രവർത്തിക്കുന്ന ഒരാൾക്കേ ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയു .....ചെറിയ ബുദ്ധിമുട്ടുകൾ നമ്മുക്ക് സഹിക്കാം കാരണം ഇത് നാടിനു വേണ്ടിയാണ് എത്ര ബന്ദ് /ഹർത്താൽ നമ്മൾ ഒരു കാരണവും ഇല്ലാതെ സഹിക്കുന്നു ഞാൻ ആത്മാർത്ഥമായി ഇതിനെ സ്വീകരിക്കുന്നു ചെറിയ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടെങ്കിലും

Saturday, October 15, 2016

തിരിച്ചു പോക്ക്

തിരിച്ചു പോക്ക്
എന്റെ കുട്ടിക്കാലത്തു കുളി പുഴയിൽ ആയിരുന്നു.  അതും രണ്ടു നേരം കാലത്തും  വൈകീട്ടും.
 ഗ്രാമത്തിലെ വീടുകളിൽ ബാത്ത് റൂം എന്നൊരു സംവിധാനം ഇല്ലായിരുന്നു .
എല്ലാവരും പുഴയെ ആശ്രയിച്ചായിരുന്നു കുളി.
ഞങ്ങൾ കുട്ടികൾ മണിക്കൂറുകൾ പുഴയിൽ ചിലവാക്കിയിരുന്നു.
നീന്തി കുളിക്കൽ ഒരു ഹരമായിരുന്നു.
പതുക്കെ പതുക്കെ ഗ്രാമത്തിന്റെ ഭംഗി തന്നെ മാറി,  ഓട് വീടുകളുടെ സ്ഥാനത്തു ടെറസ്സ് വീടുകൾ നിറഞ്ഞു.  അതോടെ കുളി ബാത്‌റൂമിൽ ചുടു വെള്ളത്തിൽ ആയി.
പതുക്കെ പുഴയെ ജനം മറന്നു
പുഴക്കടവും  സാവധാനം ചെളിയും മണ്ണും നിറഞ്ഞു. ,പുഴയും അതിന്റെ ഗതി സാവധാനം  മാറ്റി.
പുഴക്കടവ്   കുളിക്കാൻ പറ്റാത്ത സ്ഥിതിയിലായി.
എത്രയോ ശ്രമം എല്ലാ വർഷവും നടന്നു കുളിക്കടവ് വൃത്തിയാക്കാൻ.
അതുപോലെ പുഴയിൽ നിറഞ്ഞ ചെളി നീക്കം ചെയ്യാനും.
എന്നാലും ഇതെല്ലാം വിചാരിച്ച ഫലം കണ്ടില്ല.
ഈ വര്ഷം അമ്പലകമ്മിറ്റി  കൃത്യമായ പ്ലാനിംഗ് നടത്തി, വിദഗ്ദ്ധരുടെ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി  റീട്ടെയ്‌നിംഗ് വാൾ കെട്ടി കടവിൽ മണ്ണടിയുന്നതു തടഞ്ഞു.  പിന്നെ  തകർന്ന കൽ പടവുകൾ  ശരിയാക്കി .
മൊത്തത്തിൽ എല്ലാം ശരിയാക്കി .
കഴിഞ്ഞ ഒരാഴ്ചയായി  ഈവിനിംഗ് കുളി പുഴയിലാക്കി.
കൂട്ടിനുള്ളത്
 അടുത്തതിനടുത്ത ജനറേഷനിലുള്ള മൂന്ന് നാല് കുട്ടികൾ .
എന്നാലും പുഴയിൽ ഇറങ്ങുമ്പോൾ പഴയക്കാലം അറിയാതെ മനസ്സിൽ നിറയുന്നു .  ഞാനും എന്റെ പഴയകാലത്തിൽ എത്തി ചേരുന്നു ,
വിചാരിക്കാത്ത ഒരു തിരിച്ചുപോക്ക്.
സന്തോഷം പകരുന്ന,  ഒരു പുത്തൻ ഉണർവ് തരുന്ന തിരിച്ചുപോക്ക്,
മനസ്സ്കൊണ്ടൊരു തിരിച്ചുപോക്ക് !

Friday, October 14, 2016

പുലിമുരുകൻ

പുലിമുരുകൻ

റിലീസ് ഡേറ്റ് മുതൽ ഇന്നലെ വരെ പലശ്രമങ്ങളും നടത്തി സിനിമ ഒന്ന് കാണാൻ, നടന്നില്ല , അവസാനം കഴിഞ്ഞ  രാത്രി ഒൻപതര യുടെ ഷോക്ക് വളരെ പ്രയാസപ്പെട്ടു ടിക്കറ്റു സംഘടിപ്പിച്ചു, സിനിമ കണ്ടു !
പുലിമുരുകൻ മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നാഴിക കല്ലാണ്. എന്നതാണ് എന്റെ തോന്നൽ
മലയാള   സിനിമ  ഇനി അറിയപ്പെടാൻ പോകുന്നത്, പുലിമുരുകന് മുൻപും പിൻപും എന്നായിരിക്കും
പുലിമുരുകൻ ഒരുഉത്സവമാണ്

ഒരു വിഷ്വൽ ട്രീറ്റ് ആണ്

പിന്നെ കമ്പ്ലീറ്റ് ആക്ടർ ആയ ലാലിൻറെ ഏറ്റവും നല്ല ആക്ഷൻ ചിത്രവും

ഇന്നത്തെ ന്യൂസ് കണ്ടപ്പോൾ അറിയാൻ കഴിഞ്ഞത് ഉടൻ തന്നെ ചിത്രം ജാപ്പനീസ്ചൈനീസ് ഭാഷകളിൽ ഡബ് ചെയ്യപ്പെടും എന്ന്

മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരി പടം ഇതായിരിക്കും, ചുരുങ്ങിയത് കുറെ വര്ഷങ്ങൾക്കെങ്കിലും!

പുലിമുരുകന്റെ ചെറുപ്പക്കാലം അഭിനയിച്ച കുട്ടി ശരിക്കും ഞെട്ടിച്ചു
കാട്ടിൽ ഉള്ള പുലികളെക്കാൾ പതിന്മടങ്ങു ദോഷം വിതക്കുന്നവരാണ് നാട്ടിലെ പല മനുഷ്യ പുലികളും  എന്നതാണ് സത്യം

ഉദയായുടെ നീലപൊന്മാൻ , നെല്ല് എന്നീ സിനിമകൾ കാടിന്റെ ഭംഗി നമ്മുക്ക് കാട്ടിത്തന്നിരുന്നു വേറേയും ഒരുപ്പാട്സിനിമകൾ എന്തിനു ബാഹുബലി വരെ കാടിന്റെ ഭംഗി കാട്ടിത്തന്നിരുന്നു എന്നാൽ  പുലിമുരുകൻ കാടിന്റെ ഭംഗി കാട്ടി നമ്മെ വിസ്മയിപ്പിക്കുന്നു
ഇത്രക്കും ത്രില്ലിങ്ങായി ആക്ഷൻ രംഗങ്ങൾ അടുത്തൊന്നും ഒരു ഇന്ത്യൻ സിനിമയിലും കണ്ടിട്ടില്ല . ലാലേട്ടൻ രംഗങ്ങളിൽ തകർത്ത് അഭിനയിച്ചു
സിനിമയുടെ ബാക്കി പത്രത്തിൽ പേടിപ്പെടുത്തുന്ന ഒരേയൊരു കാര്യം വീണ്ടും അമാനുഷിക കഥാപാത്രങ്ങുളുമായി നമ്മുടെ താര രാജാക്കൻമാർ അരങ്ങു വാഴുമോ എന്ന ഭയമാണ്
പക്ഷെ പുലിമുരുകൻ എപ്പോഴെങ്കിലും സംഭവിക്കുന്ന ഒരു വിസ്മയമാണ്


ഇതൊരു ഉത്സവമായി കണ്ടു ആസ്വദിക്കുക ആഘോഷിക്കുക !!!!!!

Wednesday, October 5, 2016

എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി

എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന നീരജ് പാണ്ഡെ ചിത്രം പറയുന്നത്..റാഞ്ചിയിലെ ഒരു മധ്യവർത്തി കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ കൊടുമുടികൾ കീഴടക്കിയ ''മഹി' എന്ന മഹേന്ദ്ര സിങ് ധോണിയുടെ മഹേന്ദ്രജാലത്തിന്റെ കഥയാണ്..  ധോണിയുടെ ജനനം മുതൽ 2011 ലെ ലോകകപ്പ് കിരീടം നേട്ടം വരെയുള്ള കാലഘട്ടത്തെയാണ് സംവിധായകൻ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്....
ഫുട്ബോളിൽ താൽപര്യം കാട്ടിയിരുന്ന മഹിയെ സ്കൂൾ ക്രിക്കറ്റ് കോച്ഛ് നിർബന്ധിച്ചു ക്രിക്കറ്റ് വിക്കറ്റ് കീപ്പറാക്കുന്നു  പിന്നെ കോച്ഛ് പോലും അറിയാതെ മഹി ബാറ്റിങ് തന്ത്രങ്ങൾ പഠിച്ചെടുക്കുന്നു
മഹിയുടെ ബാറ്റിങ് മികവിൽ സ്കൂൾ ടുർണമെന്റ് ജയിക്കുന്നു
ക്രിക്കറ്റിന് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച മഹിക്ക്  പല അവസരങ്ങളും നഷ്ട്ടമാകുന്നു. ദുലീപ് ട്രോഫിയിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന മഹിക്ക് ആ ചാൻസ് നഷ്ട്ടപ്പെടുന്നു
പക്ഷെ അതുവരെ നേടിയ പേര് മഹിക്ക് റെയിൽ വെയിൽ ജോലി നേടിക്കൊടുക്കുന്ന ഒരു ടിക്കറ്റ് എക്സാമിനറായി ഒതുങ്ങി പോകുമായിരുന്ന ഒരു സാധാരണ ജീവിതത്തിൽ നിന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള അസാധരണമായ യാത്ര. അതാണ് ഈ സിനിമ  പറയുന്നത്
തനിക്കു ഒരു പ്രേരണയായിരുന്ന പ്രണയിനിയുടെമരണം മഹിയെ കുറച്ചു തളർത്തുന്നു എന്നാൽ ക്രിക്കറ്റിനോടുള്ള അഭിനിവേശം മഹിയെ ക്രിക്കറ്റിൽ വളർത്തുന്നു.
ധോണിയുടെ രാജ്യന്തര മത്സരങ്ങളുടെ ഒറിജിനൽ, സച്ചിൻ, സെവാഗ്, യുവരാജ്, ഗാംഗുലി തുടങ്ങിയ താരങ്ങൾ സ്ക്രീനിൽ നിറയുമ്പോൾ തിയറ്ററുകൾ ഇളകി മറിയുന്നു...
എ വെനസ്ഡേ എന്ന സിനിമ ഒരുക്കിയ  നീരജ് പാണ്ഡെ എന്ന സംവിധായകൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്‌ .
ആദ്യാവസാനം ധോണി ധോണി ധോണി എന്ന ഭേരി മുഴങ്ങുമ്പോൾ തിയറ്ററുകൾ അക്ഷരാർഥത്തിൽ ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ പ്രതീതി സ്യഷ്ടിക്കുന്നു. ധോണിയായി സ്ക്രീനിൽ എത്തുന്ന സുശാന്ത് സിങ് രജപുത്ത് തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച  പ്രകടനം നടത്തിയിരിക്കുന്നു

മഹേന്ദ്ര സിങ്  ധോണിയെ ഇഷ്ട്ടപ്പെടുന്ന ആരാധിക്കുന്ന എല്ലാവര്ക്കും ഈ സിനിമ ഇഷ്ടപ്പെടും, ഭാവി തലമുറക്ക് ഒരു പ്രചോദനവും ആകും ഈ സിനിമ!!

Saturday, October 1, 2016

വാർധ്യക്യം ഒരു കുറ്റമല്ല

ഇന്ന് ലോക വയോജന ദിനം
വാർധ്യക്യം ഒരു കുറ്റമല്ല അതൊരു അവസ്ഥയാണ് സത്യമാണ്
ഇന്ന് ലോകചരിത്രത്തിൽ ആദ്യമായി കുട്ടികളെക്കാളും കൂടുതൽ വയോധികർ ഉള്ള ഒരു സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുന്നു ലോകം
നാം വയോധികരെ അവരുടെ പ്രശ്നങ്ങൾ പഠിച്ചു നേരിടണം
ജോലിക്കു പോകുന്ന മകനും മരുമകളും മകളും മരുമകനും എല്ലാവരും കുറച്ചു സമയം അവരുടെ മാതാപിതാക്കൾക്ക് വേണ്ടി നീക്കി വെക്കണം
പകൽ വീട് പോലുള്ള ഒരു പോംവഴിയെ കുറിച്ച് ഉറക്കെ ചിന്തിക്കണം എന്നാണു എനിക്ക് പറയാനുള്ളത് !.
ഒരു വൃദ്ധ സദനത്തിലേക്കു ഒന്ന് പോയി നോക്കാം ...
ഇവിടെ കഴിയുന്ന ഒരു വയോധികൻ മനസ്സ് കൊണ്ട് ഒരു മടക്കയാത്ര നടത്തുന്നു.......................
നാട്ടില്‍ നിന്നകലെ ശരിക്കും ഒറ്റപ്പെട്ടു ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ .... ഈ വൃദ്ധ സദനത്തിലുള്ള എല്ലാ അന്തേവാസികളുടേയും അവസ്ഥ ഇത് തന്നെ
മനസ്സ് നിറയെ നാട്ടില്‍ ചെറുപ്പത്തിൽ ആഘോഷിച്ച നാളുകളാണ് കുട്ടിക്കാലം മുതൽ പത്തൻപത് വയസ്സുവരെ ........
ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു കാര്യം അവധിക്കാലം അത് അടിച്ചുപൊളിക്കുക അതുമാത്രമായിരുന്നു പ്രാധാന്യം
എന്നാല്‍ വിവാഹം കഴിഞ്ഞു കുട്ടികള്‍ എല്ലാം ആയപ്പോള്‍ അവരുടെ സന്തോഷം മാത്രമായി ലക്‌ഷ്യം, കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു, ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി മക്കള്‍ വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍ ചേക്കേറി
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത്‌ തന്നെ മറന്നു
പിന്നെ അവര്‍ക്ക് കുട്ടികള്‍ ‍ ഉണ്ടായപ്പോള്‍ അവരെ നോക്കാന്‍ വേണ്ടി ഞങ്ങളേയും മറുനാട്ടിലേക്ക് പറിച്ചു നട്ടു
പിന്നെ കുട്ടികള്‍ വളര്‍ന്നപ്പോള്‍ ഞങ്ങളെ ഒരു വൃദ്ധ സദനത്തിൽ എത്തിച്ചു
ആദ്യമെല്ലാം എന്നും വന്നു അന്വേഷിച്ചിരുന്നവർ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ് പിന്നെ ഫോണിലായി അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍ "വലതും വേണോ? " ഇന്ന് ഒഴിവു ദിവസങ്ങളില്‍ പോലും ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്
ശരിക്കും ഒറ്റപ്പെട്ടു ദേഷ്യവും സങ്കടവും വന്നു, സ്വയം പഴിച്ചും ശപിച്ചും ദേഷ്യം കടിച്ചമർത്തി ചുറ്റുമുള്ള മറ്റുള്ളവർ,,ഞങ്ങളെ പോലെ ഒറ്റപ്പെട്ടവർ , ഒരു ആശ്വാസമായി.
ഞങ്ങളുടെ സങ്കടം അടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും വൈകീട്ടും വന്നു എല്ലാവര്ക്കും ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും പറയും പിന്നെ ചിലപ്പോള്‍ മധുര പലഹാരങ്ങള്‍ കൊണ്ടുതരും പക്ഷെ ഹിന്ദി സംസാരിക്കുന്ന അവനോടു മനസ്സ് തുറക്കാന്‍ ഞങ്ങൾക്കാർക്കും കഴിഞ്ഞിരുന്നില്ല
ഞങ്ങളുടെ മനസ്സ് അറിഞ്ഞ ആ ചെറുപ്പക്കാരൻ ഇന്ന് ഞങ്ങൾ അന്തേവാസികൾക്ക് വേണ്ടി പായസം കൊണ്ടുവന്നു പിന്നെ ഞങ്ങളെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് കൊണ്ടു പോയി അടുത്തുള്ള ഒരു പാർക്കിൽ കൊണ്ടുപോയി കുറേ സമയം കൈകൊണ്ടും കണ്ണുകൊണ്ടും ഞങ്ങളോട് സംസാരിച്ചു വയസ്സായ അഛനും അമ്മയും അവനും ചേർന്നിരിക്കുന്ന ഫോട്ടോ കാണിച്ചു അവരെ പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല എന്നുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അവൻ കൊണ്ടുവന്ന "ഘീറും" സാമ്പാറും തോരനും കൂട്ടി ഊണ് കഴിച്ചു. അവനും കൂടി ഊണ് കഴിക്കാൻ. പിന്നെ സന്തോഷത്തോടെഅവൻ യാത്ര പറഞ്ഞു .
അടുത്ത വന്ന ഒരു സിനിമയിൽ പറഞ്ഞപ്പോലെ അവനെ കണ്ടപ്പോൾ അവന്റെ പ്രായത്തിലുള്ള സ്വന്തം മക്കളെ കണ്ടു മനസ്സിൽ
എന്നാൽ ഞങ്ങളുടെ പ്രായത്തിലുള്ളവരെ കാണുമ്പോൾ മക്കൾ ഞങ്ങളെ ഓർക്കുമോ ആവോ ....................................... 

Friday, September 30, 2016

ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്‌മുഖം

യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം

ഇതുപോലെ ഉള്ള അനുഭവങ്ങൾ ഒരുപ്പാട്ഉണ്ടായതാണ് ,എന്നാലും കേട്ടപ്പോൾ ഒന്നുകൂടി ഇവിടെ വന്നു നിങ്ങൾ എല്ലാവരോടും പറയാൻ ഒരു തോന്നൽ 
ശിവൻ തന്റെ നാട്ടിലെ ഒരു ചെറുപ്പക്കാരനെ കുറിച്ച് എന്നോട് പറയുമായിരുന്നു. ഞങ്ങൾ സുഹുര്ത്തുക്കൾ ആയിരുന്നാലും കണ്ടിരുന്നത് സംസാരിച്ചിരുന്നത് വല്ലപ്പോഴും ആയിരുന്നു . 
എന്നാലും സംസാരത്തിന്റെ സിംഹഭാഗവും ചെറുപ്പക്കാരൻ അപഹരിച്ചിരുന്നു.
നല്ല സ്വഭാവം എല്ലാകാര്യത്തിലും സ്വാഭാവികമായ ഇടപെടൽ ,നീതി, ന്യായം,അനുകമ്പ എല്ലാം അനുസരിച്ചുള്ള ഇടപെടൽ, 
അവൻ പ്രവർത്തിക്കുന്ന പ്രസ്ഥാനം വഴി പാവങ്ങളെ സഹായിക്കൽ ഇങ്ങനെ പറഞ്ഞു പറഞ്ഞു അവനെ ഞാൻ എന്റെ മനസ്സിലും ഒരു ഹീറോ ആയി ;പ്രതിഷിട്ടിച്ചിരുന്നു. 
ശിവന്റെ ഭാര്യ ഒരു ആക്സിഡന്റിൽ മരിച്ചപ്പോൾ, അതിനുശേഷം മകളുടെയും മകന്റേയും വിവാഹങ്ങൾ എല്ലാത്തിലും നമ്മുടെ "ഹീറോ " കാര്യമായി സഹകരിച്ചിരുന്നു, ശിവനെ സഹായിച്ചിരുന്നു, അപ്പോഴെല്ലാം ഞാനും ഹീറോയെ കണ്ടിരുന്നു, സംസാരിച്ചിരുന്നു , ഇതെല്ലാം കുറച്ചു വര്ഷങ്ങള്ക്കു മുൻപാണ് 
ഇന്ന് അപ്രതീക്ഷമായി ശിവന്റെ അയൽവാസിയെ വഴിയിൽ കണ്ടുമുട്ടി.ശിവന്റെ സുഖാന്വേഷണത്തിനു മറുപടിയായി അയാൾ പറഞ്ഞത്
""
മക്കളുടെ വിവാഹശേഷം ശിവൻ തന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ 20 സെന്റ്സ്ഥലം വിൽക്കാൻ തീരുമാനിച്ചു അതിനു വേണ്ടി ഹീറോയെ
ഏർപ്പാടാക്കി ,എന്നാൽ ഹീറോ അത് വിൽക്കണ്ട അവിടെ കൃഷി നടത്താം എന്നുപറഞ്ഞു ശിവനെ കൊണ്ട് നല്ലൊരു സംഖ്യ മുടക്കി വാഴ കൃഷി നടത്തി എന്നാൽ അവിടെനിന്നു കിട്ടിയെതെല്ലാം സ്വയം വിഴുങ്ങി,ഒരു രൂപ പോലും ശിവന് കൊടുത്തില്ല. 
അടുത്തവർഷം ഹീറോ സ്ഥലം പാട്ടത്തിനു വേറൊരാൾക്ക് കൊടുപ്പിച്ചു അവിടെയും ശിവന് ഒന്നും കിട്ടിയില്ല പിന്നെ സ്ഥലം വിട്ടു കിട്ടാൻ മാർഗമില്ലാതെ വന്നപ്പോൾ സ്ഥലം സെന്റിന് രണ്ടുലക്ഷം രൂപവെച്ചു ഹീറോ വഴി പാട്ടാക്കാരന് വിറ്റു ഇപ്പോൾ കേൾക്കുന്നത് രണ്ടുലക്ഷം രൂപ സെന്റിന് പറഞ്ഞ ഭൂമി ഹീറോ വിറ്റത് രണ്ടര ലക്ഷം രൂപ സെന്റിന് വെച്ച് 
ഹീറോക്ക്ഏകദേശം അഞ്ചു ലക്ഷം വെറുതെ കിട്ടി പിന്നെ വാങ്ങിയ ആളിൽ നിന്ന് കിട്ടിയ കമ്മീഷനും കള്ളും വേറേ.
എങ്ങനെ പോയാലും മൂന്നുലക്ഷം വരെ സെന്റിന് കിട്ടുമായിരുന്ന ഭൂമി വിറ്റത് രണ്ടുലക്ഷം രൂപ സെന്റിന് വെച്ച് അതും രണ്ടു രണ്ടര വര്ഷം കഴിഞ്ഞു 
കൂടാതെ ശിവന്റെ കയ്യിൽ നിന്ന് പലപ്പോഴായി വാങ്ങിയ പണം മക്കളുടെ കല്യാണത്തിന് വെട്ടിയ പണം, ശിവനെ പോലെ ബാക്കിയുള്ളവരെ പറ്റിച്ച പണം പിന്നെ പാവങ്ങളെ സഹായിക്കാൻ വേണ്ടി പ്രസ്ഥാനം വഴി പിരിച്ചെടുത്ത പണം എല്ലാം ചേർന്ന് ഹീറോ ഇപ്പൊ നാട്ടിലെ പ്രമാണിയായി വിലസുന്നു"
യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം

Sunday, September 11, 2016

കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ’...

‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ’...

ആഗ്രഹം തീവ്രമാണെങ്കിൽ അതു യാഥാർഥ്യമാക്കുവാൻ ലോകം മുഴുവന്‍ നമുക്കൊപ്പം നിൽക്കും...ഇതാണ് ഈ ചിത്രം പറയുന്നത്
ഒരു കുട്ടിയുടെ കുഞ്ഞു മോഹത്തിനൊപ്പം നടക്കുന്ന നന്മയുള്ള കുറേ മനുഷ്യരുടെ കഥ പറയുന്ന, യാഥാർഥ്യ തലങ്ങളുള്ള സിനിമ
കൊച്ചു അപ്പുവിന്റെ വലിയ ആഗ്രഹമാണ്  വിമാനത്തിൽ കയറുക   എന്നത് അങ്ങനെയിരിക്കെ ഗൾഫിലുള്ള അച്ഛനെ കാണാന്‍ അമ്മയ്ക്കും ചേട്ടനും അപ്പുവിനും ഒരവസരം വരുന്നു.. അപ്പുവിന്റെ അനുജത്തി (ചെറിയച്ഛന്റെ മകൾ ) അവനെ പ്രോത്സാഹിപ്പിക്കുന്നു , അവനുവേണ്ടി പ്രാർത്ഥിക്കുന്നു വഴിപാടുകൾ കഴിക്കുന്നു .എന്നാൽ ചിക്കൻ ഫോക്സ് വന്നതുകൊണ്ട് അപ്പുവിന് പോകാൻ കഴിയുന്നില്ല
അടുത്ത വെക്കേഷന്  അപ്പുവിനെ ഗൾഫിലേക്കു ഒറ്റയ്ക്ക് അച്ഛന്റെ അടുത്തേക്ക് അയക്കാൻ എല്ലാ തയ്യാറെടു പ്പുകളും ചെയ്യുന്നു  പക്ഷെ പെട്ടെന്നുള്ള അച്ഛന്റെ മരണം അതും തട്ടിതെറിപ്പിക്കുന്നു
വെക്കേഷൻ സമയത്തു കുട്ടികളെ സൈക്കിൾ, നീന്തൽ തുടങ്ങിയവ പഠിപ്പിക്കുന്നു കൊച്ചവ്വ, (നാട്ടുകാരുടെ എല്ലാപ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്തുന്ന ചെറുപ്പക്കാരൻ )
അപ്പുവിനെ നീന്തൽ പഠിപ്പിക്കാൻ വേണ്ടി, നീന്തൽ വഴി സ്വിമ്മിങ് ക്ളബിൽ ചേരാം അതുവഴി വിദേശത്തു പരിശീലനത്തിനു പോകാൻ കഴിയും എന്നു  കൊച്ചവ്വ പറയുന്നു . അവന്റെ  വാക്കിൽ വിശ്വസിച്ചു  കൊച്ചു അപ്പു തീവ്രമായി നീന്തൽ പരിശീലിക്കുന്നു അങ്ങനെയെങ്കിലും വിമാനത്തിൽ കയറാം എന്നതാണ് അവന്റെ മനസ്സിൽ.
. അപ്പുവിന്റെ അനുജത്തി   ദേവിയെ പ്രാർത്ഥിക്കുന്നു അപ്പുവിനു  വേണ്ടി അവളെ ഒരു ഫ്രാഡ് തെറ്റി ധരിപ്പിക്കുന്നു  അക്കരെ നിന്നുള്ള പൂവെച്ചു പ്രാർത്ഥിച്ചാൽ ദേവി ആ പ്രാർത്ഥന കേൾക്കും എന്ന്
അതിനുവേണ്ടി കാശുമുടക്കി അവനിൽ നിന്ന് പൂവും അവൾ വാങ്ങുന്നു
 അപ്പുവിനു വേണ്ടി ഒരു ക്ളബ് നീന്തൽ പരിശീലനത്തിനു കുട്ടികളെ തിരഞ്ഞെടുക്കുന്നത് നെറ്റിൽ നിന്നറിഞ്ഞ കൊച്ചവ്വ അപ്പുവിനേയും കൊണ്ട് ബാംഗ്ളൂരിൽ പോകുന്നു പട്ടണത്തിന്റെ പകിട്ടും പത്രാസും കണ്ടു പകച്ച  അപ്പു പരാജയം മനസ്സിൽ കണ്ടു അത് കൊച്ചവ്വ- നോട് പറയുന്നു
"തോൽക്കാൻ നൂറു കാരണങ്ങൾ ഉണ്ടാവും പക്ഷെ ജയിക്കാൻ മനസ്സിലെ ദൃഢ നിശ്ചയം മാത്രം"  എന്നുള്ള കൊച്ചവ്വ ന്റെ വാക്കുകൾ  അപ്പുവിനെ ഉത്തേജിപ്പിക്കുന്നു  അവനു സെലക്ഷനും കിട്ടുന്നു, പത്തിൽ ഒരാളായി അവനും വിദേശത്തു പോകാൻ അവസരം കിട്ടുന്നു
നാട്ടുക്കാരും വീട്ടുക്കാരും  കൂടി അവനെ യാത്ര അയക്കാൻ  തയ്യാറെടുക്കുന്നു , എന്നാൽ അവനു വേണ്ടി പ്രാർത്ഥിക്കാൻ പോകുന്ന അനുജത്തി പുഴകടക്കുന്നതിനു ഇടയിൽ അപകടത്തിൽ പെടുന്നു
തന്റെ ജീവൻ പണയപ്പെടുത്തി അപ്പു അവളെ രക്ഷിക്കുന്നു  അതോടുകൂടി ആ ചാൻസും അപ്പുവിനു നഷ്ട്ടമാകുന്നു  എന്നാലും ഒരു ജീവൻ രക്ഷപ്പെടുത്തിയ തൃപ്തി അവനേയും കൊച്ചവ്വയേയും സന്തോഷിപ്പിക്കുന്നു . ഒടുവിൽ ധീരതക്കുള്ള അവാർഡ് വാങ്ങാൻ ഡൽഹിയിലേക്ക് അപ്പു വിമാനത്തിൽ പോകുന്നു ....
വെല്ലുവിളികൾ എത്രയുണ്ടായാലും നിശ്ചയദാർഢ്യവും പ്രയത്നവും ഉണ്ടെങ്കിൽ ആഗ്രഹം നേടാം എന്നതാണ് ഈ കൊച്ചു സിനിമ പറയുന്നത്
രുദ്രാക്ഷ് എന്ന കൊച്ചുകുട്ടിയുടെ പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ലെന്നു പറയാം...
സിദ്ധാർഥ് ശിവ യുടെ ഈ ചിത്രം മനസ്സിൽ ചെറിയ നൊമ്പര പൂക്കൾ വിടർത്തും
പഴയ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ  ഒരുക്കിയ ഈ കൊച്ചു സിനിമ ധൈര്യമായി  കാണാം

ഒരു നല്ല സിനിമ  നന്മയുടെ സിനിമ

Tuesday, September 6, 2016

വിജിലൻസ് അന്വേഷണം......

മുൻ മന്ത്രി ബാബു,മാണി തുടങ്ങിയവർ വിജിലൻസ് അന്വേഷണം നേരിടുന്നു, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ പേരിൽ
മാണിയാണെങ്കിൽ കുറച്ചു പാപവും കണക്കിൽ വരാത്ത സ്വത്തിന്റെ ചെറിയൊരു ഭാഗവും 150 പേരുടെ ഒരു സമൂഹ വിവാഹം നടത്തി മനസാക്ഷി കുത്തു കുറക്കാൻ ശ്രമവും നടത്തി  ഇപ്പോൾ അതും അന്വേഷണ പരിധിയിലാണ്
വരവിൽ കവിഞ്ഞ സ്വത്തു എങ്ങനെ ഉണ്ടായി എന്നത് ഒരു മാജിക്കായി നിലനിൽക്കുന്നു
വെറും ചായക്കടയിൽ നിന്നാണ് ബാബുവിന്റെ തുടക്കം ഇന്നോ .......
പൊതു ജനമായ നമ്മൾ ഇതെല്ലാം മറക്കും എന്നിട്ടു സ്വന്തം മക്കൾക്ക് വിശപ്പടക്കാൻ മോഷ്ടിക്കുന്ന ഒരു പാവത്തിനെ കള്ളൻ എന്ന് മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്തും
ഭാര്യയുടെ ശവശരീരം ചുമന്നു നടക്കുന്ന മാഞ്ചിയും മകളും, ദളിതപീഡനവും  ആരാധന ആലയങ്ങളിലെ സ്ത്രീ പ്രവേശനവും  രാഷ്ട്രീയക്കാരുടെ ഇക്കിളിപ്പെടുത്തുന്ന വിഡിയോകളും നമ്മുടെ ചാനലുകൾ പലവട്ടം ചർച്ച ചെയ്യും

 കഷ്ട്ടം തോന്നുന്നു നമ്മുടെ അവസ്ഥയെ ഓർത്തു!
ഇന്നുള്ള എല്ലാ രാഷ്ട്രീയക്കാരും അവരുടെ തുടക്കത്തിലേ ആസ്തിയും ഇപ്പോഴുള്ള ആസ്തിയും ഒന്ന് വെളിപ്പെടുത്തി കൂടിയ ആസ്തിയുടെ സ്രോതസ്സും അറിയിച്ചു അഗ്നിശുദ്ധി വരുത്തണം എന്നാണു എന്റെപക്ഷം
ഇവിടുത്തെചാനലുകൾ ഇതിന്റെ(വെളിപ്പെടുത്തലിന്റെ) നിജസ്ഥിതി അന്വേഷിച്ചു പുറത്തുകൊണ്ടുവരികയും വേണം,പൊതു ജനത്തിനെ  ഉൾപ്പെടുത്തി അന്തി ചർച്ചകൾനടത്തുകയും വേണം  പല ബിനാമി ഇടപാടുകളും പൊതുജനം പുറത്തു കൊണ്ടുവരും ഇതുമൂലം
ആസ്തിയുടെ സ്രോതസ്സ് ബോധ്യപ്പെടുത്താൻ കഴിയാത്ത രാഷ്ട്രീയക്കാരെ  പൊതു ജനം ചൂലെടുത്തു നേരിടണം ..

രാഷ്ട്രീയക്കാരിൽ ഒതുങ്ങുന്നില്ല ഇവിടത്തെ അഴിമതി  എന്നാലും അഴിമതിക്ക് പ്രധാന കാരണം രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ തന്നെ
അതുകൊണ്ടു അവിടെ തുടങ്ങാം
ബാക്കിയുള്ളവരെ അടുത്തഘട്ടത്തിൽ നേരിടാം,നേരിടണം !

Sunday, September 4, 2016

"ശരി" വഴി "നന്മ" വഴി

ജെയിംസ് ആൻഡ് ആലീസ്
ഇന്നലെ സിനിമ ടീവിയിൽ കണ്ടു
ഒരു ചെറിയ സിനിമ എന്തുകൊണ്ടും എബോവ്വ് ആവറേജ്
ഞാൻ കഥയിലേക്ക്കടക്കുന്നില്ല
എനിക്ക് ഇഷ്ട്ടപ്പെട്ടത് മരണ ശയ്യയിൽ കിടക്കുന്ന ജെയിംസിനെ കൊണ്ടുപോകാൻ വരുന്ന മരണ ദൂതൻ ജെയിംസുമായി അവന്റെ ജീവിതത്തിലെ തെറ്റുകളുടെയും നഷ്ട്ടപെട്ട അല്ല നഷ്ടപ്പെടുത്തിയ നല്ല നിമിഷങ്ങളുടെയും കണക്കെടുക്കുന്ന ഭാഗമാണ്
ജെയിംസ് നഷ്ട്ടപ്പെട്ട ബന്ധങ്ങളേയും നഷ്ട്ടപ്പെടുത്തിയ അവസരങ്ങളേയും ഓർത്തു കണ്ണുനീർ പൊഴിക്കുന്നു
ഇത് ഒരു ഓപ്പണിങ് ആണ് നമ്മുക്ക് ഓരോരുത്തർക്കും
ജീവിതത്തിൽ രണ്ടാം ചാൻസ് ഉണ്ടാവില്ല , മരണത്തിൽ
അത് കിട്ടിയാലും , നാം എന്നും നമ്മുടെ ജീവിതത്തിൽ ചെയ്ത ശരിയും തെറ്റും കണക്കുഒത്തുനോക്കുകയും ശരിക്കു വേണ്ടിയുള്ള തിരുത്തലുകൾ നടത്തുകയും വേണം
നല്ല ബന്ധങ്ങൾ നഷ്ടപ്പെടുത്തരുത് അതിനു വേണ്ടി കഴിയുന്ന അത്രക്കും വിട്ടുവീഴ്ചകൾ ചെയ്യണം
ജീവിതം നമ്മുക്ക് തരുന്നത് "ശരി" വഴി "നന്മ" വഴി നല്ല ബന്ധങ്ങൾ ആണ്
അത് നഷ്ടപ്പെടുത്തരുത് . നഷ്ട്ടപ്പെടുത്തിയാൽ ഒരിക്കൽ അതിന്റെ കണക്കു ബോധിപ്പിക്കേണ്ടിവരും സ്വയമെങ്കിലും ...................